ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാക്കി കൊണ്ടാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ഉപേക്ഷിക്കാനുള്ള തീരുമാനമെത്തുന്നത്. ഐപിഎല്‍ ഉപേക്ഷിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിരാശയും ട്രോളുമെല്ലാം ഉയര്‍ന്നിട്ടുണ്ട്. തീരുമാനത്തെ ശരിവക്കുന്നവരും സജീവമാണ്. ഇതിനിടെ ട്രോളന്മാര്‍ മിക്കവരും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.